റെയില്‍ പാളങ്ങളില്‍ വെള്ളം കയറിയതിനാല്‍ എറണാകുളം – ചാലക്കുടി പാതയില്‍ ട്രെയിന്‍ ഗതാഗതം നിര്‍ത്തിവെച്ചു. തിരുവനന്തപുരം – നാഗര്‍കോവില്‍ പാതയില്‍ ട്രെയിനുകള്‍ താത്കാലികമായി നിര്‍ത്തി. മുട്ടം യാര്‍ഡില്‍ വെള്ളംകയറിയതിനെ തുടര്‍ന്ന് കൊച്ചി മെട്രോ സര്‍വീസ് താത്കാലികമായി നിര്‍ത്തി.
പല ട്രെയിനുകളും റദ്ദാക്കി. ഷൊര്‍ണൂര്‍ – എറണാകുളം പാസഞ്ചര്‍, ഹൂബ്ലി -കൊച്ചുവേളി എക്സ്പ്രസ്, ചെന്നൈ – തിരുവനന്തപുരം സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ്, കരൈക്കല്‍ – എറണാകുളം എക്സ്പ്രസ് എന്നീ ട്രെയിനുകളാണ് നിലവില്‍ റദ്ദാക്കിയത്.
പാലക്കാട് – തൃശൂര്‍ ദേശീയപാതയില്‍ ഗതാഗതം സ്തംഭിച്ച നിലയിലാണ്. കുതിരാനില്‍ മണ്ണിടിച്ചിലുണ്ടായതിനെ തുടര്‍ന്നാണ് വാഹന ഗതാഗതം മുടങ്ങിയത്. കോഴിക്കോട് ഉള്‍പ്പെടെ നിരവധി നഗരങ്ങളിലും റോഡുകളില്‍ വെള്ളം കയറി വാഹന ഗതാഗതം സ്തംഭിച്ചു.