കൊച്ചി; കൊച്ചി കോര്പ്പറേഷന് കൗണ്‍സിലര്‍ അന്തരിച്ചു. മിനി ആര് മേനോനാണ് അന്തരിച്ചത്. നാല്‍പ്പത്തി മൂന്ന് വയസ്സായിരുന്നു. എറണാകുളം സൗത്ത് ഡിവിഷന് കൗണ്‍സിലറായിരുന്നു. ബിജെപി ടിക്കറ്റിലായിരുന്നു മിനിയുടെ വിജയം.
തെരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ കാന്‍സര്‍ രോഗബാധിതയാണെന്നറിയുകയും മിനി ചികിത്സയില്‍ പ്രവേശിക്കുകയായിരുന്നു. ഏറെ നാളായി ചികിത്സയില്‍ കഴിയുകയാണ് മിനി. അതിനിടെയാണ് രോഗം മൂര്‍ച്ഛിച്ചതും മരണം സംഭവിച്ചതും. ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക് രവിപുരം പൊതു ശ്മശാനത്തില്‍ സംസ്കാരം നടക്കും.