ആലപ്പുഴ: ആലപ്പുഴയില്‍ മിനിവാനിന്റെ വിന്‍ഡോ ഗ്ലാസിനിടയില്‍ കഴുത്ത് കുരുങ്ങി നാലുവയസുകാരന് മരിച്ചു. പുന്നപ്രയിലാണ് സംഭവം. ഉമ്മറിന്റെ മകന് മുഹമ്മദ് ഹനാനാണ് മരിച്ചത്. പകുതി താഴ്ത്തിയ ഗ്ലാസിനിടയിലൂടെ വാഹനത്തിലേക്ക് കയറാന്‍ ശ്രമിച്ചപ്പോഴായിരുന്നു അപകടം.
ഇന്ന് ഉച്ചയ്ക്ക് ശേഷം ആലപ്പുഴ പുന്നപ്രയിലാണ് സംഭവം. മിനിവാഹനത്തിന്റെ ഡ്രൈവറാണ് മുഹമ്മദിന്റെ പിതാവ് ഉമ്മര്‍. ഉച്ചയ്ക്ക് ഈ വാഹനവുമായി ഇയാള്‍ ഭക്ഷണം കഴിക്കാന്‍ വീട്ടിലെത്തിയിരുന്നു. ഭക്ഷണം കഴിക്കാനായി അകത്തേക്ക് പോയപ്പോള്‍ ഈ കുട്ടി ഡ്രൈവറുടെ ഭാഗത്തെ വിന്‍ഡോയിലൂടെ ഉള്ളിലേക്ക് കയറാന്‍ ശ്രമിച്ചു.
ഇതിനിടയില്‍ അപ്രതീക്ഷിതമായ കുട്ടിയുടെ കാല് വഴുതി കഴുത്ത് ഗ്ലാസിനിടയില്‍ കുടുങ്ങിപ്പോകുകയായിരുന്നു. നിലവിളികേട്ട് വീട്ടുകാര്‍ എത്തി കുട്ടിയെ പുറത്തെടുത്ത് ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചു. എന്നാല്‍ അപ്പോഴേക്കും കുട്ടി മരിച്ചിരുന്നു.