ആലപ്പുഴ: കാര്‍ നിയന്ത്രണം വിട്ട് കുളത്തിലേക്ക് മറിഞ്ഞു. ആലപ്പുഴ ജില്ലയിലെ മാന്നാറിലാണ് സംഭവം. വലിയകുളങ്ങര ചേനശേരി കുളത്തിലേക്കാണ് കാര്‍ മറിഞ്ഞത്. കല്ലുമല സ്വദേശികളായ പ്രായമായ അമ്മയും, മകളും കൊച്ചുമക്കളും അടങ്ങിയ കുടുബം സഞ്ചരിച്ച കാറാണ് അപകടത്തില്‍ പെട്ടത്.
തുടര്‍ച്ചയായ മഴയെ തുടര്‍ന്ന് കുളത്തിലെ ജലനിരപ്പ് ഉയര്‍ന്ന് റോഡിലേക്ക് വെള്ളം കയറിയിരുന്നു. ചെന്നിത്തല പുത്തന്‍കുളങ്ങര ബന്ധുവീട് സന്ദര്‍ശിക്കാന്‍ വന്ന കല്ലുമല സ്വദേശികളായ കുടുബം സഞ്ചരിച്ച കാര്‍ കുളത്തിലേക്ക് വീഴുകയായിരുന്നു.
നാട്ടുകാര്‍ ഇവരെ കാറില്‍ നിന്നും പുറത്തെടുക്കുകയായിരുന്നു. ആര്‍ക്കും പരിക്കില്ല. റോഡില്‍ വെള്ളം നിറഞ്ഞ് കുളവും റോഡും തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയില്‍ ആയിരുന്നതിലാണ് അപകടം ഉണ്ടായത്. കുളത്തില്‍ ഉണ്ടായിരുന്ന മരക്കുറ്റിയില്‍ ഇടിച്ച് കാര്‍ നിന്നതിനാലാണ് വലിയ ദുരന്തം ഒഴിവായത്.