കൊച്ചി : ഇന്ധനവില ദിനംപ്രതി കുതിച്ചുയരുകയാണ്. ഇന്ധന വില വര്‍ധനയില്‍ വ്യത്യസ്തമായ പ്രതിഷേധം സംഘടിപ്പിക്കുകയാണ് കോണ്‍ഗ്രസ് സൗജന്യമായി ഇന്ധനം വിതരണം ചെയ്താണ് കോണ്‍ഗ്രസ് എറണാകുളം ജില്ലാ കമ്മിറ്റിയുടെ പ്രതിഷേധം.
പ്രധാനമന്ത്രി നരേന്ദ്രമോഡി 71-ാം ജന്മദിനം ആഘോഷിക്കുന്ന വേളയിലാണ് കോണ്‍ഗ്രസ് ഇത്തരത്തിലൊരു പ്രതിഷേധം സംഘടിപ്പിക്കുന്നത്. ഇന്ധനവിലയില്‍ ജനങ്ങള്‍ പൊറുതി മുട്ടുകയാണെന്ന് ഓര്‍മ്മിപ്പിച്ചാണ് പ്രതിഷേധസമരം നടത്തുന്നത്.
മോദിയുടെ 71 വയസിന്റെ ആഘോഷം 71 ലിറ്റര്‍ ഇന്ധനം വിതരണം ചെയ്തുകൊണ്ടാണ് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി പ്രതിഷേധിക്കുന്നത്. ഇന്നു രാവിലെ 10 30 ന് കൊച്ചി ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടിന് സമീപമുള്ള സിവില്‍ സപ്ലൈസ് പമ്പിലാണ് ഇരുചക്ര, മുച്ചക്ര വാഹനങ്ങള്‍ക്ക് 71 ലിറ്റര്‍ ഇന്ധനം വിതരണം ചെയ്തുകൊണ്ട് പ്രതിഷേധിക്കുന്നത്.