ന്യൂഡല്‍ഹി: സംസ്ഥാനത്ത് കനത്ത മഴയും പ്രളയവും തുടരുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 30 ലക്ഷം രൂപ സംഭാവന നല്കി മെഴ്സിഡസ് ബെന്‍സ് ഇന്ത്യ.
പ്രളയത്തില്‍ കേടുപാടുകള്‍ സംഭവിച്ച വാഹനങ്ങള്‍ ശരിയാക്കുവാന്‍ പ്രത്യേക ഫോഴ്സിനെ നിയമിച്ചതായും, കൊച്ചി, തൃശൂര്‍, തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിലെ തങ്ങളുടെ കസ്റ്റമേഴ്സിനെയും ഡീലര്‍മാരേയും പിന്തുണയ്ക്കുന്നതായും പ്രസ്താവനയിലൂടെ മെഴ്സിഡസ് ബെന്‍സ് അറിയിച്ചു