കണ്ണൂര്‍: തിളച്ചവെള്ളം ദേഹത്ത് വീണ് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. ബംഗളൂരുവില്‍ താമസിക്കുന്ന ഇരിക്കൂര്‍ സ്വദേശികളായ വ്യാപാരി പെടയങ്കോട് മിനിക്കന് ഹൗസില്‍ എം അബ്ദു റസാഖിന്റെയും തട്ടുപറമ്പില്‍ മുല്ലോളി ഫാത്തിമയുടെയും ഇളയ മകന് ഫൈസാന്‍ ആണ് മരിച്ചത്.
ഒരു വയസ്സായിരുന്നു. തിളച്ചവെള്ളം അബദ്ധത്തില്‍ ഫൈസാന്റെ ദേഹത്ത് മറിയുകയായിരുന്നു. ഗുരുതമായി പൊള്ളലേറ്റ കുഞ്ഞിനെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.ബംഗളൂരു കെഎംസിസി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി.