തൃശ്ശൂര്‍: പ്രളയഭീതിയില്‍ കുരുങ്ങി പോയ ജീവിതങ്ങള്‍ക്ക് സഹായഹസ്തവുമായി കലാമണ്ഡലം വിദ്യാര്‍ത്ഥി യൂണിയന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50,000 രൂപ സംഭാവന നല്കി. യൂണിയന് സെക്രട്ടറി കെ ശ്രീനാഥും സംഘവും വൈസ്ചാന്‍സലര്‍ ടികെ നാരായണന് തുക കൈമാറി.
മഴ തീര്‍ത്ത പ്രളയഭീതിയില്‍ കുരുങ്ങി പോയ ഒട്ടേറെ ജീവിതങ്ങള്‍ നമുക്ക് ചുറ്റുമിപ്പോള്‍, വെപ്രാളപ്പെട്ട് ജീവിക്കുകയാണ്. ഇവിടെ അവലോകനം, നടത്തി ചര്‍ച്ച ചെയ്യല്‍ അല്ല, അടിസ്ഥാനപരമായ പ്രവര്‍ത്തനം. അത് പിന്നീടാകാം. ഇപ്പോള്‍ പ്രായോഗികമായി ഇടപെടാനുള്ള വഴി തേടുകയാണ് ഉചിതം. വീടും, വസ്ത്രവും, തുടങ്ങി അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റാന്‍ ആകാത്ത കുറേ മനുഷ്യര്‍, നാം ജീവിക്കുന്നിടത്ത് അശക്തരായി നില്ക്കുന്നു.
അവര്‍ക്കൊപ്പം നില്‍ക്കാനുള്ള പരിശ്രമം നാം നടത്തിയേ മതിയാകൂ. പരസ്പരാശ്രയത്തിലൂടെ മാത്രമേ, അവരെ ഊര്ജ്ജിതമാക്കാനാവൂ .. അനേകം മനുഷ്യരുടെ നന്മപൂര്വ്വമായ ഇടപെടലില്‍ നാമും കണ്ണിചേര്‍ന്നേ മതിയാവൂ…
ദുരിത ജീവിതത്തിന്റെ അല നാം കാണുകയാണ്. ഹൃദയപൂര്‍വ്വം അവര്‍ക്കൊപ്പം, നില്‍ക്കേണ്ട ഉത്തരവാദിത്വം ആണ് യൂണിയന് ഏറ്റെടുത്തത്.