പാലാക്കാട്: വൃദ്ധ ദമ്പതികളെ തീപ്പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് ജില്ലയിലാണ് സംഭവം. ചാലിശ്ശേരി പെരുമണ്ണൂരില്‍ റിട്ടയേഡ് ഹെല്‍ത്ത് ഇന്‍സ്പക്ടറായ വടക്കേ പുരക്കല്‍ നാരായണന്( 74) , ഭാര്യ ഇന്ദിര (70) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
വീടിന് സമീപം ഉളള വിറകുപുരയിലാണ് മൃതദേഹം കണ്ടത്. വിറകു പുരയിലെ മരപത്തായത്തിന് മുകളില്‍ പരസ്പരം കയറു കൊണ്ടു കെട്ടിയ നിലയിലായിരുന്നു മൃതേദഹങ്ങള്‍. ഇവര്‍ രണ്ടുപേരും മാത്രമായിരുന്നു വീട്ടില്‍ താമസിച്ചിരുന്നതെന്ന് അയല്‍വാസികള്‍ പറയുന്നു.
മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയിലായിരുന്നു. വീടിന് തീപിടിച്ചതിന്റെ ലക്ഷണമില്ല. രാത്രി പ്രദേശത്ത് നല്ല മഴയും ഉണ്ടായിരുന്നു. പട്ടാമ്പി അഗ്നിരക്ഷാ സേനയും ചാലിശ്ശേരി പൊലീസും സ്ഥലത്തെത്തി. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.