കൊല്ലം: ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മലയാളി യുവതിയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. കൊല്ലം സ്വദേശിയായ വാളകം പൊടിയാട്ടുവിളയിലെ പ്രീതിയെ(29) ആണ് മരിച്ച പൂണെയിലെ വീട്ടില്‍ നിലയില്‍ കണ്ടെത്തിയത്. സ്ത്രീധനത്തിന്റെ പേരില്‍ പ്രീത ഭര്‍തൃവീട്ടില്‍ നിന്നും പീഡനം നേരിട്ടതായാണ് വിവരം.
കുടുംബ വീട്ടിലാണ് ശവസംസ്കാരം. സ്ത്രീധന പീഡന നിയമപ്രകാരം കേസ് റജിസ്റ്റര്‍ ചെയ്ത ഭോസരി പൊലീസ് ഭര്‍ത്താവ് അഖിലിനെയും ഭര്‍തൃമാതാവിനെയും ചോദ്യം ചെയ്തു. പൂണെ ഭോസരി പ്രാധികിരണ്‍ സ്പൈന്‍ റോഡിലെ റിച്ച്വുഡ് ഹൗസിങ് സൊസൈറ്റിയിലെ ഭര്‍തൃവീട്ടിലായിരുന്നു ബുധനാഴ്ച രാത്രിയിലാണ് പ്രീതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
മരണവിവരം അറിഞ്ഞ് ഡല്‍ഹിയില്‍ താമസിക്കുന്ന പ്രീതിയുടെ മാതാപിതാക്കള്‍ പൂണെയിലെത്തി ഭോസരി പൊലീസില്‍ നല്കിയ പരാതിയില്‍ അന്വേഷണം തുടരുകയാണ്്. പലതവണയായി ലക്ഷക്കണക്കിനു രൂപ അഖിലും കുടുംബവും കൈപ്പറ്റിയിരുന്നതായി പൊടിയാട്ടുവിളയിലെ ബന്ധുക്കളും ആരോപിക്കുന്നു.
കഴിഞ്ഞ നാലുവര്‍ഷമായി സ്ത്രീധനത്തിന്റെ പേരില്‍ പ്രീതിയെ മാനസികമായും ശാരീരികമായും അഖിലും കുടുംബവും പീഡിപ്പിച്ചെന്നാണ് പരാതി. സ്ത്രീധന പീഡന നിയമപ്രകാരം കേസ് റജിസ്റ്റര്‍ ചെയ്ത പൊലീസ് പ്രീതിയുടെ ഭര്‍ത്താവ് അഖിലിനെയും ഭര്‍തൃമാതാവ് സുധയെയും ചോദ്യം ചെയ്തു.