കണ്ണൂര്‍: കാര്‍ മരത്തിലിടിച്ച് മറിഞ്ഞ് യുവതി മരിച്ചു. കണ്ണൂര്‍ ജില്ലയിലെ പയ്യാവൂരിലാണ് ദാരുണ സംഭവം നടന്നത്. കുടിയാന്മലയിലെ വാഴപ്ലാക്കല്‍ വിനീഷിന്റെ ഭാര്യ സോജിയാണ് മരിച്ചത്. 34 വയസായിരുന്നു. പരിക്കേറ്റ വിനീഷിനെയും രണ്ട് മക്കളെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട മരത്തില്‍ ഇടിക്കുകയായിരുന്നു. പിന്നാലെ തലകീഴായി മറിഞ്ഞു. കാറിലുണ്ടായിരുന്ന നാല് പേര്‍ക്കും ഗുരുതരമായി പരിക്കേറ്റു, നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. സോജിയെ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു.