ആലപ്പുഴ: ശബരിമല ചെമ്പോലയുമായി ബന്ധപ്പെട്ട പുതിയ വിവാദങ്ങളില്‍ പ്രതികരിച്ച് ചീരപ്പന്‍ചിറ കുടുംബം. ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട ചെമ്പോല തിട്ടൂരം പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് സുപ്രീംകോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോയതായി ചീരപ്പന്‍ചിറ കുടുംബം പറയുന്നു.
ദേവസ്വം ബോര്‍ഡിനെതിരായ കേസ് ജയിക്കുന്നതിന് ആണ് ഇവ കൊണ്ടുപോയതെന്നും എന്നാല്‍ വാമൊഴിയായി കേട്ട ഓര്‍മ്മ മാത്രമാണ് ഇതെന്നും ഇപ്പോഴത്തെ തലമുറ പറയുന്നു. വെടിവഴിപാട് അവകാശം തിരികെ കിട്ടാന്‍ വേണ്ടി ദേവസ്വം ബോര്‍ഡിനെതിരെ ചീരപ്പന്‍ചിറക്കാര്‍ കേസ് നടത്തിയിരുന്നു.
മാവേലിക്കര കോടതിയില്‍ തുടങ്ങി അങ്ങ് സുപ്രീംകോടതി വരെ ആ നിയമപോരാട്ടം നീണ്ടു. അന്ന് രേഖകള്‍ കോടതിയില്‍ സമര്‍പ്പിക്കാന്‍ കൊണ്ടുപോയതായി ഇപ്പോഴത്തെ തലമുറ ഓര്‍ക്കുന്നു. അടുത്ത കാലത്തൊന്നും ഈ രേഖകള്‍ ചോദിച്ച് ആരും പടികടന്ന് വന്നിട്ടുമില്ലെന്ന് ചീരപ്പന്‍ചിറ കുടുംബം പറയുന്നു.
ആലപ്പുഴ മുഹമ്മയിലാണ് ചീരപ്പന്‍ചിറ തറവാട്. ഇവിടെയാണ്അയ്യപ്പന്‍ കൗമാരകാലത്ത് കളരി അഭ്യസിച്ചത് എന്നാണ് പറയപ്പെടുന്നത്. മാളികപ്പുറത്തമ്മയുടെ കുടുംബമാണ് ചീരപ്പന്‍ചിറ. അയ്യപ്പന് കളരി അഭ്യസിച്ച വാളും ഉടയാടയും എല്ലാം നാലുകെട്ടിനുള്ളിലെ കെടാവിളിക്കിന് മുന്നില്‍ ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ട്. ഇതോടൊപ്പം ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട ചെമ്പോലയും ഉണ്ടായിരുന്നു.