കണ്ണൂര്‍: കുരങ്ങന്മാരുടെ ആക്രമണത്തില്‍ ബസ് യാത്രക്കാര്‍ക്ക് പരിക്ക്. തെങ്ങിന് മുകളില്‍നിന്നും കുരുങ്ങുകള്‍ ബസിനുനേരേ കരിക്ക് പറിച്ചെറിഞ്ഞ് ബസിന്റെ മുന്‍ഭാഗത്തെ ചില്ല് തകര്‍ന്നാണ് രണ്ട് യാത്രക്കാര്‍ക്ക് പരിക്കേറ്റത്. ഇരിട്ടിയില്‍നിന്നും പൂളക്കുറ്റിക്ക് സര്‍വീസ് നടത്തുന്ന സെയ്ന്റ് ജൂഡ് ബസിനുനേരെയാണ് കുരങ്ങുകള്‍ കരിക്കെറിഞ്ഞത്.
പൊട്ടിയ ചില്ല് തെറിച്ചുകൊണ്ടാണ് യാത്രക്കാര്‍ക്ക് പരിക്കേറ്റത്. നെടുംപൊയില്‍, വാരപ്പീടിക വഴി സര്‍വീസ് നടത്തുന്ന പ്രൈവറ്റ് ബസാണിത്. റോഡരികിലെ തെങ്ങില്‍നിന്നാണ് ഓടിക്കൊണ്ടിരുന്ന ബസിനുനേരെ ഉന്നം തെറ്റാതെ കരിക്ക് വീണത്.
ഡ്രൈവര്‍ ഉടന്‍ തന്നെ ബസ് നിര്‍ത്തി. നോക്കിയപ്പോഴാണ് തെങ്ങിന് മുകളില്‍ കുരങ്ങന്മാരെ കണ്ടത്. പരിക്കേറ്റ ബസ് യാത്രക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവം ബസ് ജീവനക്കാര്‍ വനം വകുപ്പിനെ അറിയിച്ചു. എന്നാല്‍ നഷ്ടപരിഹാരം നല്കാന് വകുപ്പില്ലെന്നാണ് വനം വകുപ്പ് ബസ് ഉടമയ്ക്ക് നല്കിയ മറുപടി.