കാസര്‍കോട്: പേവിഷ ബാധയെ തുടര്‍ന്ന് പ്ലസ് ടു വിദ്യാര്‍ഥിനി മരിച്ചു. ആലംകാര്‍ സ്വദേശി വിന്‍സി (17) ആണ് മരിച്ചത്. കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ആരോഗ്യനില വഷളായി മരണത്തിന് കീഴടങ്ങുകയായിരുന്നു. വളര്‍ത്തു നായയില്‍ നിന്നാണ് 17കാരിക്ക് പേവഷബാധയേറ്റതാണെന്നാണ് സൂചന.
വ്യാഴാഴ്ച രാവിലെയോടെ കുട്ടിക്ക് തലവേദന അനുഭവപ്പെടുകയായിരുന്നു. ആശുപത്രിയില്‍ ചികിത്സ തേടിയെങ്കിലും വൈകുന്നേരമായിട്ടും തലവേദന മാറിയില്ല. ഇതോടെ പുത്തുര്‍ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പുത്തുര്‍ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാരാണ് കുട്ടിക്ക് പേവിഷബാധയേറ്റതാണെന്ന സംശയം പ്രകടിപ്പിച്ചത്.
ഇതേ തുടര്‍ന്ന് കൂടുതല്‍ ചികിത്സയ്ക്കായി മംഗളൂരുവിലെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ ആരോഗ്യനില വളരെ വേഗം വഷളായി കുട്ടി മരണത്തിന് കീഴടങ്ങി. ഇവരുടെ വളര്‍ത്തു നായയില്‍ നിന്നാകാം കുട്ടിക്ക് പേവിഷബാധയേറ്റതെന്ന് ബന്ധുക്കള്‍ പറയുന്നു.
നാല് മാസം മുന്‍പ് വിന്‍സിയുടെ വീട്ടിലെ നായ പേപ്പട്ടിയുടെ കടിയേറ്റ് ചത്തിരുന്നു. ഇതില്‍ നിന്നാകാം പെണ്‍കുട്ടിക്കും റാബിസ് ബാധിച്ചതെന്നാണ് കരുതുന്നത്. കടബ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിയാണ്.