കൊല്ലം: അഞ്ചലില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയെ കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. അഞ്ചല്‍ വെസ്റ്റ് ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥി അഭിഷേകാണ് മരിച്ചത്. ഹൃദയസ്തംഭനമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
ഇടമുളയ്ക്കല്‍ ലതികാഭവനില്‍ രവികുമാര്‍-ബീന ദമ്പതികളുടെ ഏക മകനാണ് അഭിഷേക്. പനയഞ്ചേരിയില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു ഇവര്‍. ഇന്നലെ രാത്രി 12 മണിവരെ കുട്ടി പഠിക്കുകയായിരുന്നു. തുടര്‍ന്ന് മുറിയില്‍ ഉറങ്ങാന്‍ കിടന്നു. രാവിലെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.