കോഴിക്കോട്: വീടിനകത്ത് കയറി കാട്ടുപന്നികളുടെ പരാക്രമം. കട്ടിപ്പാറ ഗ്രാമപഞ്ചായത്തിലെ പുലോട് ബാര്‍ബര്‍ തൊഴിലാളിയായ ജാഫറിന്റെ വീട്ടിലാണ് പന്നികളുടെ പരാക്രമം നടന്നത്. അയല്‍വാസിയുടെ സമയോചിതമായി ഇടപെടലില്‍ കുട്ടികള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
വാതില്‍ തുറന്നിട്ട അവസരത്തിലാണ് കാട്ടുപന്നികള്‍ വീടിനകത്ത് കയറിയത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. വീട്ടിലുണ്ടായിരുന്ന മൂന്നു കുട്ടികള്‍ കോണിപ്പടി കയറി മുകള്‍ ഭാഗത്തേക്ക് പോകുകയും, അയല്‍വാസി സമയോചിതമായി ഇടപെടുകയും ചെയ്തത് കൊണ്ട് മാത്രമാണ് വീട്ടിലെ കുട്ടികള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത്.
വീട്ടിലെ സോഫയും, ബെഡും കാട്ടുപന്നികള്‍ കുത്തി കീറി നശിപ്പിച്ചു. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി, നാശനഷ്ടങ്ങള്‍ വിലയിരുത്തി. പൂലോട്, ചോയിയോട് ഭാഗങ്ങളില്‍ കാട്ടുപന്നികളുടെ ശല്യം അതിരൂക്ഷമായത് കാരണം പ്രദേശവാസികള്‍ ദുരിതത്തിലാണ്. കൂട്ടമായി എത്തുന്ന പന്നികള്‍ കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്നതിന് പുറമെ ജീവനും ഭീഷണിയായിരിക്കുകയാണ്.