തൃശ്ശൂര്‍: പതിനഞ്ചുവയസ്സുകാരനെ ഷോക്കേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. തൃശ്ശൂരിലെ കാഞ്ഞാണിയിലാണ് സംഭവം. പ്ലാവളപ്പില്‍ ജിനോഷിന്റെ മകന് അനഗ് (15) ആണ് മരിച്ചത്. വീടുപണിക്കായി ഉപയോഗിച്ചിരുന്ന താത്കാലിക വൈദ്യുതി കണക്ഷനില്‍ നിന്ന് ഷോക്കേറ്റതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
വീടിന്റെ ഒന്നാം നിലയില്‍ ടൈല്‍പണി നടക്കുന്നുണ്ടായിരുന്നു. ഇതിന് ഉപയോഗിച്ചിരുന്ന താല്‍ക്കാലിക വൈദ്യുതികണക്ഷനില് നിന്നാണ് അനഗിന് ഷോക്കേറ്റതെന്നാണ് പ്രാഥമിക നിഗമനം. കാരമുക്ക് എസ്എന്‍ജിഎസ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ്. അമ്മ: ബിന്ദു. സഹോദരന്: അഖിന്.