ഏലൂര്‍: താമസിക്കാന്‍ വീടു ലഭിച്ചതിനു പുറമേ ഗൃഹപ്രവേശത്തിനു മന്ത്രിയെത്തിയതിന്റെയും ഇരട്ടി സന്തോഷത്തിലാണ് മഞ്ഞുമ്മല്‍ മുടക്കാരപ്പിള്ളി ഉണ്ണിക്കൃഷ്ണനും കുടുംബവും. ലൈഫ് മിഷന് പദ്ധതി വഴിയാണ് ഉണ്ണിക്കൃഷ്ണന്റെ വീടെന്ന സ്വപ്നം യാഥാര്‍ത്ഥ്യമായത്.
അടച്ചുറപ്പുള്ള വീട് നിര്‍മിക്കാനായതില്‍ ഉണ്ണിക്കൃഷ്ണനും കുടുംബവും പ്രത്യേകം നന്ദി അറിയിച്ചു. ഉണ്ണികൃഷ്ണന്റെ വീടിന്റെ ഗൃഹപ്രവേശം മന്ത്രി പാലുകാച്ചി നിര്‍വഹിച്ചു. ലൈഫ് മിഷന് പദ്ധതിയില്‍ 4 ലക്ഷം രൂപയാണു വീട് നിര്‍മാണത്തിനായി ലഭിച്ചത്. ലൈഫ് മിഷനില്‍ വീട് പൂര്‍ത്തീകരിച്ചതിന്റെ അഭിനന്ദന ഫലകം ഉണ്ണിക്കൃഷ്ണന്റെ മാതാവ് ഗോമതിക്കു മന്ത്രി കൈമാറി. വിദ്യാര്‍ഥിയായ മകള്‍ ലക്ഷ്മിയും ഭാര്യ ബിന്ദുവും അടങ്ങുന്നതാണ് ഉണ്ണിക്കൃഷ്ണന്റെ കുടുംബം.