ബാലരാമപുരം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുന്നണിപ്പോരാളിയായിരുന്ന ബാലരാമപുരം വില്ലിക്കുളം തലയല്‍ മേലെതട്ട് വീട്ടില്‍ സുരേന്ദ്രന്‍ഷൈലജ ദമ്പതികളുടെ മകള്‍ എസ്.ആര്.ആശ (24) കൊവിഡ് മരണത്തിന് കീഴടങ്ങി.
തിങ്കളാഴ്ച രാത്രി നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ബാലരാമപുരത്തും നെയ്യാറ്റിന്‍കരയിലും ആശുപത്രികളില്‍ ചികിത്സ തേടിയെങ്കിലും രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ച ആശ മരണത്തിന് കീഴടങ്ങുകയായിരുന്നു.
കോവിഡിന്റെ ആദ്യ തരംഗം മുതല്‍ പോസിറ്റീവ് ആയവരെ ആശുപത്രികളില്‍ എത്തിക്കുന്നതിനും അവര്‍ക്ക് മരുന്നും മറ്റ് സാധനങ്ങളും വീടുകളില്‍ എത്തിക്കുന്നതിനും ആശ സജീവമായി നിന്നിരുന്നു. പാറശാല ചെറുവാരക്കോണത്തെ സ്വകാര്യ ലോ കോളേജില്‍ അവസാന വര്‍ഷ എല്‍എല്‍ബി വിദ്യാര്‍ത്ഥിയായ ആശ കോവിഡ് ബാധിതരുടെ വീടുകളില്‍ അണുനശീകരണം നടത്തുന്നതിനും മുന്‍പന്തിയിലായിരുന്നു. ഡിവൈഎഫ്ഐ ബാലരാമപുരം നോര്‍ത്ത് മേഖല കമ്മിറ്റി അംഗവും എസ്എഫ്ഐ ലോക്കല്‍ കമ്മിറ്റി വൈസ് പ്രസിഡന്റുമാണ്. സഹോദരങ്ങള്‍: അജേഷ്, ആര്‍ഷ.