കോഴിക്കോട്: അച്ചടക്ക ലംഘനം ആരോപിച്ച് ഫാത്തിമ തഹിലിയയ്ക്കെതിരെ മുസ്ലിം ലീഗിന്റെ നടപടി. എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് തെഹിലിയയെ നീക്കി.
മുസ്ലിം ലീഗ് ദേശീയ കമ്മിറ്റിയുടേതാണ് നടപടി. ഫാത്തിമയുടെ ഭാഗത്തുനിന്ന് കടുത്ത അച്ചടക്കലംഘനം ഉണ്ടായെന്ന കണ്ടെത്തലിനു പിന്നാലെയാണ് നടപടിയെന്നാണ് ലീഗ് വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
മുസ്ലിം ലീഗ് കേരള സംസ്ഥാന കമ്മിറ്റിയുടെ ശുപാർശ പ്രകാരമാണ് ദേശീയ കമ്മിറ്റി ഫാത്തിമയ്ക്കെതിരെ നടപടി എടുത്തത്. നേരത്തെ ഹരിത പിരിച്ചുവിടുകയും പുതിയ കമ്മിറ്റിയ കഴിഞ്ഞദിവസം ലീഗ് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.