കോവിഡ്: കോവിഡ് 19 പോസറ്റീവായ സിപിഎം നേതാവ് പി. ജയരാജനെ ശനിയാഴ്ച രാത്രി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍പ്രവേശിപ്പിച്ചു.
ഓഗസ്റ്റ് 30നു കോവിഡ് സ്ഥിരീകരിച്ച ജയരാജന് ഇന്നലെ രാത്രി ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സ തേടിയത്. ജയരാജനുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ കോവിഡ് 19 പരിശോധന നടത്തണമെന്നും ജാഗ്രതാ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.