കൊച്ചി: ഒരു കളക്ടര്‍ ഫാമിലിയെക്കുറിച്ചുള്ള വാര്‍ത്തയാണ് ഇപ്പോള്‍ മാധ്യമങ്ങള്‍ നിറയെ. ഭര്‍ത്താവ് എറണാകുളം ഭരിക്കുമ്പോള്‍ ഭാര്യയുടെ സേവനം കൊല്ലത്താണ്. എറണാകുളം കളക്ടര്‍ ജാഫര്‍ മാലിക്കിനും ഭാര്യ അഫ്സാന പര്‍വീണിനും ആശംസകള്‍ നേരുകയാണ് സൈബര്‍ ലോകം.
കൊച്ചിന് സ്മാര്‍ട്ട് മിഷന് ലിമിറ്റഡ് സിഇഒ പദവിയില്‍ നിന്നാണ് ജാഫര്‍ മാലിക് കളക്ടര്‍ പദവിയിലെത്തുന്നത്. കൊച്ചിന് സ്മാര്‍ട്ട് മിഷന് ലിമിറ്റഡ് സിഇഒ ചുമതല പിന്നീട് അഫ്സാനക്കായിരുന്നു. മെട്രോപൊളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയുടെ അധിക ചുമതലയും അഫ്സാനക്കായിരുന്നു.
ഇരുവര്‍ക്കും ആശംസാപ്രവാഹമാണ് ഇപ്പോള്‍. എറണാകുളം ജില്ലാ ഡെവലപ്മെന്റ് കമ്മീഷണറാണ് അഫ്സാന പര്‍വീണ്‍. ജാഫര്‍ മാലിക്കിന് മുമ്പേ എറണാകുളം കളക്ടറേറ്റില്‍ അഫ്സാന പര്‍വീണ്‍ എറണാകുളം ജില്ലാ ഡെവലപ്മെന്റ് കമ്മീഷണറായി എത്തിയിരുന്നു.