ഇടുക്കി: വിവാഹ വാഗ്ദാനം നല്കി 17 വയസുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ യുവാവ് അറസ്റ്റില്‍. ഇടുക്കിയിലാണ് സംഭവം. മൂന്നാര്‍ ന്യൂ കോളനി സ്വദേശിയും ഓട്ടോ ഡ്രൈവറുമായ വി.വിജയകുമാറിനെയാണ് മൂന്നാര്‍ പൊലീസ് പിടികൂടിയത്.
രണ്ട് മാസം മുന്‍പായിരുന്നു പീഡനം. കഴിഞ്ഞ ദിവസം പീഡനത്തിനിരയായ പെണ്‍കുട്ടിക്ക് വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ മൂന്നാറിലെ ആശുപത്രിയില്‍ എത്തിച്ചിരുന്നു. തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയത്.
ആശുപത്രി അധികൃതര്‍ വിവരം പൊലീസിനെ അറിയച്ചതിനെ തുടര്‍ന്ന് പോക്സോ നിയമപ്രകാരം കേസ് എടുത്ത ഇരുപത്തിമൂന്നുകാരനായ വിജയകുമാറിനെ കസ്റ്റഡിയില്‍ എടുത്തു. വിവാഹ വാഗ്ദാനം നല്‍കിയാണ് വിജയകുമാര്‍ പീഡിപ്പിച്ചതെന്ന് പതിനേഴുകാരി പൊലീസിന് മൊഴി നല്കി. ദേവികുളം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു