തിരുവനന്തപുരം: മുൻ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് കൊവിഡ് സ്ഥിരീകരിച്ചു. ഭാര്യ വിനോദിനിക്കും കൊവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്. ഇരുവരെയും തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇന്നലെയാണ് കണ്ണൂരിൽ നിന്ന് ഇരുവരും തിരുവനന്തപുരത്ത് എത്തിയത്.