കോഴിക്കോട്: കനത്ത മഴയില്‍ താമരശേരി ചുരത്തില്‍ വീണ്ടും മണ്ണിടിച്ചില്‍. ചുരത്തിന്റെ രണ്ടാം വളവിലെ ചിത്തിലിത്തോട് പ്രദേശത്താണ് മണ്ണിടിച്ചിലുണ്ടായത്. ഇതോടെ ചുരത്തിലൂടെയുള്ള ഗതാഗതം താത്കാലികമായി നിരോധിച്ചു. മണ്ണിടിഞ്ഞു വീണ പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്.
ജില്ലയിലെ മറ്റ് പ്രദേശങ്ങളും കനത്ത മഴ മൂലം ദുരിതത്തിലാണ്. പുല്ലൂരാംപാറ മറിപ്പുഴ വനത്തിലുണ്ടായ ഉരുള്‍പൊട്ടല്‍ മൂലം കണ്ടപ്പന്‍കുണ്ട് പുഴയില്‍ മലവെള്ളപ്പാച്ചിലുണ്ടായി. സുരക്ഷിത സ്ഥാനത്തേക്ക് മാറിയ ചിലര്‍ ഒറ്റപ്പെട്ട അവസ്ഥയിലാണ്.
ജില്ലയിലെ മലയോര മേഖലകളിലെല്ലാം കനത്ത മഴ തുടരുകയാണ് ഇതോടെ അധികൃതര്‍ കനത്ത ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.