പത്തനംതിട്ട: പത്തനംതിട്ട കുമണ്ണൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ വനിത ഫോറസ്റ്റ് ഓഫീസർക്ക് ഗുരുതര പരിക്ക്. കൊക്കാത്തോട് സ്വദേശി സിന്ധുവിനാണ് പരിക്കേറ്റത്.
ആദിച്ചൻ പാറവനത്തിലെ പെട്രോളിംഗിനിടെയാണ് ആക്രമണമുണ്ടായത്. ഗുരുതര പരിക്കേറ്റ സിന്ധുവിനെ കോന്നി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്