പാലക്കാട്: ആള്‍ക്കൂട്ടം നോക്കി നില്‍ക്കെ സ്വകാര്യ ബസ് ജീവനക്കാര്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ ഡ്രൈവര്‍ക്ക് ക്രൂരമര്‍ദനം. പാലക്കാട് ചെര്‍പ്പുളശ്ശേരിയിലാണ് സംഭവം. പി.കെ.എസ് ബസിലെ ഡ്രൈവറായ ഷെഫീഖിനാണ് ഗുരുതരമായി പരിക്കേറ്റത്. മറ്റൊരു ബസിലെ രണ്ട് ജീവനക്കാര്‍ ചേര്‍ന്നാണ് ഷെഫീഖിനെ മര്‍ദിച്ചത്.
ഇന്ത്യന്‍ ബസിലെ ഡ്രൈവറും കണ്ടക്ടറും ചേര്‍ന്ന് ഷഫീഖിനെ ലിവര്‍ കൊണ്ടും കൈകൊണ്ടും പൊതുജനങ്ങളുടെ മുന്നില്‍വെച്ച് അടിച്ച് അവശനാക്കി. ഷെഫീഖിന്റെ പരാതിയില്‍ കുറ്റിക്കോട് സ്വദേശി മുഹമ്മദ് ജസീര്‍, പനമണ്ണ സ്വദേശി അഫ്സല് എന്നിവരെ ചെര്‍പ്പുളശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു.
ഇരുവര്‍ക്കുമെതിരെ വധശ്രമത്തിന് കേസെടുത്തു. ഇവരെ ഉടന്‍ ഒറ്റപ്പാലം മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു. സമയത്തെച്ചൊല്ലിയുള്ള വാക്കേറ്റമാണ് സംഘര്‍ഷത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.
ഷെഫീഖിനെ മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു.
ആള്‍ക്കൂട്ടത്തില്‍ ചിലര്‍ തടയാന്‍ ശ്രമിച്ചെങ്കിലും കാക്കിയുടുപ്പ് അണിഞ്ഞ ചിലര്‍ ഇവരെ ഭയപ്പെടുത്തി പിന്തിരിപ്പിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഷെഫീഖിന്റെ പരാതിയില്‍ പൊലീസ് ഉടന്‍ തന്നെ നടപടിയെടുക്കുകയായിരുന്നു.