തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് 25 ലക്ഷം രൂപ കൈമാറി നടന് മോഹന്‍ലാല്‍. മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിനിടെയാണ് മോഹന്‍ലാലെത്തി തുക കൈമാറിയത്.
കഴിഞ്ഞ ദിവസം നടന്മാരായ മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും 25 ലക്ഷം രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന നല്‍കിയിരുന്നു. പ്രളയക്കെടുതില്‍ ദുരിതം അനുഭവിക്കുന്ന കേരളത്തിനായി നിരവധിപേര്‍ സഹായഹസ്തവുമായി രംഗത്തുവന്നിരുന്നു.