നിലമ്പൂർ: വയനാട് പാർലമെന്റ് മണ്ഡലത്തിലെ എല്ലാ അങ്കണവാടി ജീവനക്കാർക്കും രാഹുൽ ഗാന്ധി എംപി ഓണസമ്മാനമായി ഓണക്കോടി നൽകി. വയനാട് മണ്ഡലത്തിലെ 1836 അങ്കണവാടികളിലെ 4000 ത്തോളം ജീവനക്കാർക്കാണ് ഓണക്കോടി നൽകുന്നത്.
നിലമ്പൂർ മണ്ഡലത്തിലെ ഓണക്കോടി വിതരണം നിലമ്പൂർ കോൺഗ്രസ് ഓഫീസിൽ നടന്നു. കെപിസിസി ജനറൽസെക്രട്ടറി വിഎ കരീം പോത്തുകൽ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് സിആർ പ്രകാശിന് നൽകി ചടങ്ങ് ഉദ്ഘാടനം ചെയ്തു.
യുഡിഎഫ് നിയോജകമണ്ഡലം ചെയർമാൻ കെടി കുഞ്ഞാൻ അധ്യക്ഷതവഹിച്ചു. സംസ്കാര സാഹിതി ചെയർമാൻ ആര്യാടൻ ഷൗക്കത്ത്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എ ഗോപിനാഥ്, പാനായി ജേക്കബ്, എൻഎ കരീം, അഡ്വ. ഷെറി ജോർജ് തുടങ്ങിയവർ സംസാരിച്ചു.