കണ്ണൂര്‍: കോവിഡ് വ്യാപനം രൂക്ഷമായി പ്രതിസന്ധിയിലായ കണ്ണൂരിലെ അഗതിമന്ദിരത്തിന് എംഎ യൂസഫലിയുടെ സഹായമെത്തി. ലുലു ഗ്രൂപ്പ് പത്ത് ലക്ഷം രൂപ പേരാവൂരിലെ കൃപാലയത്തിലെത്തി കൈമാറി. 234 അന്തേവാസികളുള്ള ഇവിടെ നൂറിലേറെ പേര്‍ക്ക് കൊവിഡ് ബാധിക്കുകയും അഞ്ച് പേര് മരിക്കുകയും ചെയ്തിരുന്നു.
അഗതിമന്ദിരം സിഎഫ്ല്‍ടിസിയാക്കി മാറ്റി എല്ലാവര്ക്കും വൈദ്യ സഹായം ഉറപ്പാക്കിയെന്ന് ജില്ലാ കളക്ടറും അറിയിച്ചു. തെരുവില്‍ അലയുന്നവര്‍, ആരോരും ഇല്ലാത്ത പ്രായമായവര്‍, മാനസീക വെല്ലുവിളി നേരിടുന്നവര്‍, രോഗികള്‍ ഇങ്ങനെ സമൂഹത്തിന്റെ കരുതല്‍ വേണ്ട ആളുകളെ പാര്‍പ്പിക്കുന്ന ഇടമാണ് പേരാവൂര്‍ തെറ്റുവഴിയിലെ കൃപാഭവനം.
കൃപാലയത്തില്‍ സൗകര്യങ്ങളൊരുക്കുന്നതിന് പണം ചിലവഴിക്കുമെന്ന് മാനേജിംഗ് ട്രസ്റ്റി എം വി സന്തോഷ് അറിയിച്ചു. വാര്‍ത്ത ചര്‍ച്ചയായതോടെ ജില്ല ഭരണകൂടവും അടിയന്തിര നടപടികള്‍ തുടങ്ങി. കൃപാലയം സിഎഫ്എല്‍ടിസിയായി പ്രഖ്യാപിച്ച് മുഴുവന്‍ പേരെയും കൊവിഡ് ടെസ്റ്റ് ചെയ്തു. മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്ക് പ്രത്യേകം കൗണ്‍സിലിംഗും നല്കി.