തിരുവനന്തപുരം: പ്രളയ ദുരിത ബാധ്യതര്‍ക്ക് സഹായഹസ്തവുമായി ഇന്ത്യന്‍ റെയില്‍വെയും രംഗത്ത്. തിരുവനന്തപുരം റെയില്‍വേ ഡിവിഷനാണ് പ്രളയത്തില്‍ വീടും കിടപ്പാടവും നഷ്ടമായവര്‍ക്ക് സഹായമൊരുക്കുന്നത്. ദുരിതാശ്വാസ ക്യാമ്പിലേയ്ക്ക് വേണ്ട അവശ്യ സാധനങ്ങള്‍ തിരുവനന്തപുരം ഡിവിഷനിലെ ഒമ്പത് സ്റ്റേഷനുകളിലെ യാത്രക്കാരില്‍ നിന്നും സമാഹരിച്ച് നല്‍കിയാണ് റെയില്‍വെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവുന്നത്.
കിടക്കവിരി, ലുങ്കികള്‍, ബാത്ത്ടൗവ്വല്‍, കുട്ടികളുടെ വസ്ത്രങ്ങള്‍, അടിവസ്ത്രങ്ങള്‍, പഠനോപകരണങ്ങള്‍, മെഴുകുതിരി, തീപ്പെട്ടി, ടൂത്ത് ബ്രഷ്, ടൂത്ത് പേസ്റ്റ്, വാഷിങ്/ബാത്ത് സോപ്പുകള്‍, ആന്റിസെപ്റ്റിക് ലോഷന്‍ മുതലായവയാണു യാത്രക്കാരില്‍ നിന്നും റെല്‍വെ സമാഹരിക്കുന്നത്. പുതിയ വസ്തുകള്‍ മാത്രമെ റെയില്‍വെ സ്വീകരിക്കൂ, പണം സ്വീകരിക്കില്ല.
തിരുവനന്തപുരം റെയില്‍വേ ഡിവിഷന് കീഴില്‍ വരുന്ന നാഗര്‍കോവില്‍, തിരുവനന്തപുരം, കൊല്ലം, ചെങ്ങന്നൂര്‍, ആലപ്പുഴ, കോട്ടയം, എറണാകുളം സൗത്ത്, എറണാകുളം നോര്‍ത്ത്, തൃശൂര്‍ തുടങ്ങിയ ഒന്‍പതു പ്രധാന സ്റ്റേഷനുകളിലെ പാര്‍സല്‍ ഓഫീസുകളീലൂടെ യാത്രക്കാര്‍ക്ക് 24 മണിക്കൂറും ദുരിതാശ്വാസത്തിനുള്ള അവശ്യ വസ്തുക്കള്‍ സംഭാവന ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്കു ഫോണ്‍: 9447195124