പാലക്കാട്: ആയിരം ഇതളുകളുള്ള താമര വിരിഞ്ഞു. പാലക്കാടാണ് അപൂര്‍വമായി മാത്രം പൂവിടുന്ന സഹസ്രദള പത്മം വിരിഞ്ഞത്. പാലക്കാട് പിരായിരിയിലെ പൂന്തോട്ടത്തിലാണ് ആയിരം ഇതളുകളുള്ള താമര വര്‍ണക്കാഴ്ച ഒരുക്കുന്നത്. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുകയാണ്.
ഉത്തരാഖണ്ഡിലെ താമരച്ചെടി മലപ്പുറം വഴിയാണ് പിരായിരിയിലെത്തിയത്. കേരളത്തിന്റെ കാലാവസ്ഥയില്‍ സഹസ്രദള പത്മം വിരിയുക എന്നത് അപൂര്‍വമാണ്. അതിനാല്‍ തന്നെ പൂവിടാന്‍ സാധ്യത തീരെയില്ലെന്ന ആമുഖത്തോടെയാണ് ചെടി കൈമാറിയത്.
എന്നാല്‍ രണ്ട് മാസത്തിനിപ്പുറം അഞ്ജലിയുടെ പരീക്ഷണവും പരിചരണവും ഫലം കണ്ടു. പതിനെട്ട് ദിവസങ്ങള്‍ക്ക് മുന്‍പ് മുള വന്നു. പിന്നാലെ ഇതള്‍ ഓരോന്നായി വിരിഞ്ഞ് ആയിരത്തിലേക്കടുക്കുന്നു.
സഹസ്രദളപത്മം വിരിഞ്ഞതറിഞ്ഞ് നിരവധി പേരാണ് വിളിക്കുന്നത്.
തണ്ട് വേണമെന്നാണ് പലരുടെയും ആവശ്യം. കോവിഡ് കാലത്ത് നേരിട്ടെത്തി കാഴ്ച ആസ്വദിക്കാന്‍ കഴിയാത്തവര്‍ക്കായി ചിത്രങ്ങള്‍ കൈമാറുന്ന തിരക്കിലാണിവര്‍. ജല സസ്യങ്ങളുടെ വൈവിധ്യം, ഗപ്പി മല്‍സ്യങ്ങളുടെ വര്‍ണക്കാഴ്ച, ഇതെല്ലാം നിറയുന്ന പൂന്തോട്ടത്തിന് അഴകായി മാറുകയാണ് ആയിരം ഇതളുള്ള താമര വിസ്മയം.