കണ്ണൂര്‍: എസ്.എം.എ ബാധിച്ച ഒന്നരവയസ്സുകാരന് കണ്ണൂര്‍ മാട്ടൂലിലെ മുഹമ്മദിന് ലഭിച്ച ചികില്‍സാ സഹായമായി ലഭിച്ചത് 46. 78 കോടി രൂപ. മുഹമ്മദിന്റെ ചികിത്സയ്ക്കായി വേണ്ടത് 18 കോടി രൂപയാണ്. മുഹമ്മദിന്റെയും അഫ്രയുടെയും ചികിത്സയ്ക്കുള്ള പണം എടുത്ത് ബാക്കിയുള്ള തുക സമാന അസുഖമുള്ള കുട്ടികളുടെ ചികിത്സക്കായി നല്‍കുമെന്ന് ബന്ധുക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
18കോടിയോളം രൂപയായിരുന്നു മുഹമ്മദിന്റെ ചികിത്സയ്ക്ക് വേണ്ടത്. എന്നാല്‍ നന്മ നിറഞ്ഞ മനുഷ്യര്‍ കൈകോര്‍ത്തപ്പോള്‍ 18ഉം കടന്ന് 46.78 കോടി രൂപയോളം ദിവസങ്ങള്‍ക്കുള്ളില്‍ അക്കൗണ്ടിലെത്തിയ കാഴ്ചയ്ക്കാണ് കേരളം സാക്ഷ്യം വഹിച്ചത്. കേരളത്തിന്റെ വലിയ മനസ്സിന് നന്ദി പറഞ്ഞ മാതാപിതാക്കള്‍ കുഞ്ഞിനുള്ള സോള്‍ജെന്‍സ്മ മരുന്ന് അടുത്ത മാസം എത്തുമെന്ന് മാതാപിതാക്കള്‍ അറിയിച്ചു.
7,77,000 പേരാണ് കുട്ടികളുടെ ചികിത്സക്കായി പണം അയച്ചത്. അഞ്ച് ലക്ഷം രൂപയാണ് അക്കൗണ്ടില്‍ ഒറ്റത്തവണയെത്തിയ എറ്റവും വലിയ തുക. മുഹമ്മദിന്റെയും അഫ്രയുടെയും ചികിത്സയ്ക്കുള്ള പണം എടുത്ത് ബാക്കിയുള്ള തുക സമാന അസുഖമുള്ള കുട്ടികളുടെ ചികിത്സക്കായി നല്‍കും. സര്‍ക്കാരുമായി ആലോചിച്ചതിന് ശേഷമായിരിക്കും തുക വിനിയോഗിക്കുന്ന കാര്യത്തില്‍ തീരുമാനം എടുക്കുക.