കൊല്ലം: 106ാം വയസില്‍ നാലാം ക്ലാസ് തുല്യതപരീക്ഷ പാസായി വാര്‍ത്തകളില്‍ ഇടംപിടിച്ച ഭാഗീരഥി അമ്മ ഓര്‍മ്മയായി. കൊല്ലം സ്വദേശിനിയായ ഭാഗീരഥി അമ്മ കഴിഞ്ഞ ഒരു മാസത്തിലേറെയായി ശാരീരിക അവശതകളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
കഴിഞ്ഞ ദിവസം രാത്രി പ്രാകുളത്തെ വസതിയില്‍ വെച്ചായിരുന്നു മരണപ്പെട്ടത്. സോഷ്യല്‍ മീഡിയകളിലെല്ലാം ഭാഗീരഥി അമ്മ താരമായിരുന്നു. പ്രായത്തെ തോല്‍പ്പിച്ച കരുത്തില്‍ അവര്‍ സമൂഹത്തിനു നല്‍കിയത് വലിയ ഒരു ആത്മവിശ്വാസം തന്നെയായിരുന്നു.
നാലാം ക്ലാസ്സ് വിജയത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മന്‍കീബാത്തില്‍ ഭാഗീരഥി അമ്മയെ കുറിച്ച് പരാമര്‍ശിക്കുകയും അഭിനന്ദിക്കുകയും ചെയ്തിരുന്നു. സംസ്ഥാന സാക്ഷരതാമിഷന്റെ നാലാതരം തുല്യതാ പരീക്ഷയെഴുതിയാണ് ഭാഗീരഥി അമ്മ താരമായി മാറിയത്.