കൊച്ചി: ട്രാന്‍സ്ജെന്‍ഡര്‍ ആക്ടിവിസ്റ്റ് അനന്യകുമാരി അലക്സിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത് കഴിഞ്ഞ ദിവസമാണ്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. പൂര്‍ണമായും സ്ത്രീയായി മാറാന്‍ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയയായ അനന്യ ശസ്ത്രക്രിയയ്ക്ക് പിന്നാലെ ശാരീരിക പ്രശ്നങ്ങള്‍ നേരിട്ടിരുന്നു.
നേരത്തെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരെ അനന്യ ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ ആരോപണം ഉയര്‍ത്തിയിരുന്നു. മരണത്തിനു മുമ്പ് തന്റെ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയതില്‍ പാളിച്ച പറ്റിയതായി അനന്യ പരാതി ഉന്നയിച്ചിരുന്നു. ഇതിലുള്ള മാനസിക വിഷമം മൂലം ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനമെന്നു പൊലീസ് പറഞ്ഞു.
ഇപ്പോഴിതാ, അനന്യയ്ക്ക് വേദനയോടെ യാത്രാമൊഴി നല്‍കുകയാണ് സുഹൃത്തുക്കള്‍. സംസ്ക്കാര ചടങ്ങുകള്‍ക്കിടയിലെ അനന്യയുടെ ചിത്രം പങ്കുവച്ച് അനന്യയുടെ സുഹൃത്തും ചലച്ചിത്ര പ്രവര്‍ത്തകനുമായ എബി ജോസഫ് ഫെയ്സ്ബുക്കില്‍ കുറിച്ചത് ആരുടെയും കണ്ണ് നനയിക്കുന്നതാണ്.
എബി ജോസഫ് പങ്കുവച്ച കുറിപ്പ് –
മേക്കപ്പ് ഒക്കെ ചെയ്ത് ചമഞ്ഞു നടക്കാന്‍ ഇഷ്ടമാരുന്നു അവള്‍ക്ക്
ചമഞ്ഞൊരുങ്ങി നിറയെ പൂക്കള്‍ ഒക്കെ ആയി അവളുടെ ഇഷ്ടം പോലെ തന്നെ യാത്രയായി..
ഉള്ളു വിങ്ങി പൊട്ടിയാലും സന്തോഷത്തോടെ യാത്രയാകുന്നു നിന്നെ…
ഈ ലോകം നമുക്കൊന്നും ചേര്‍ന്നതല്ല ഖല്‍ബെ…
വീണ്ണിലൊരു നക്ഷത്രമായി,??
ലിംഗഭേദം ഇല്ലാത്തോരു ലോകത്ത് മാലാഖയായി വാഴുക????
ഇനി യുള്ള കൂട്ടായ്മ കാലം ദൂരെ നിന്നെ കാണുമ്പോ കൈ നീട്ടിയുള്ള നിന്റെ കെട്ടി പിടിത്തം എനിക്ക് മിസ്സ് ചെയ്യും ??
സന്തോഷം മുഴുവന്‍ കാണിച്ചുള്ള നിന്റെ ചിരി എനിക്ക് മിസ്സ് ചെയ്യും????
കല പില വര്‍ത്താനം മിസ്സ് ചെയ്യും??
എന്നാലും
അത്രയേറെ സ്നേഹിച്ചതിനാല്‍ നിറഞ്ഞ മനസോടെ