ബ്രിസ്ബെയ്ന്‍: ഓസ്ട്രേലിയയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികളായ അമ്മയ്ക്കും മകള്‍ക്കും ദാരുണാന്ത്യം. ചാലക്കുടി പോട്ട സ്വദേശിനിയാണ് മരിച്ചത്. ലോട്സി മകള്‍ ഏഴ് വയസുകാരിയായ കേറ്റ്ലിന് എന്നിവരാണ് മരിച്ചത്. അപകടത്തില്‍ രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
ലോട്സിയുടെ ഭര്‍ത്താവിനെയും മറ്റ് രണ്ട് മക്കള്‍ക്കുമാണ് പരിക്കേറ്റത്. ഇവരെ പരിക്കുകളോടെ ബ്രിസ്ബെയ്നിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ചികിത്സയില്‍ കഴിയുന്ന ഇവരില്‍ ഒരു കുഞ്ഞിന്റെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.
ഇവര്‍ സഞ്ചരിച്ചിരുന്ന കാറും ട്രക്കും കൂട്ടിയിടിച്ചാണ് അപകടം. അപകടത്തില്‍ കാറ് പൂര്‍ണമായും തകര്‍ന്നു. പുലര്‍ച്ചെ നാല് മണിക്കായിരുന്നു സംഭവം നടന്നത്.