കാഞ്ഞിരത്തിങ്കല്‍: ഡി വൈ എഫ് ഐ മൂലേപ്പാട് യുണിറ്റിന്റെ സേവ് ആനകുണ്ട് ക്യാംപയിന്റെ ഭാഗമായി കാട്ടകാമ്പാല്‍ ഗ്രാമ പഞ്ചായത്തിലെ നൂറടി തോടിന്റെ ഭാഗമായ ആനകുണ്ട് ജലസ്രോതസ്സിനെ മലിനീകരിച്ച് കൊണ്ടിരിക്കുന്ന പ്ലാസ്റ്റിക് കുപ്പികള്‍ എടുത്ത് ജല സ്രോതസ്സ് സംരക്ഷിക്കുന്നതിന്റെ ഉദ്ഘാടനം സംസ്ഥാന കമ്മിറ്റി അംഗം കെ ബി ജയന് നിര്‍വ്വഹിച്ചു.
ആനക്കുണ്ടിനെ മലിനീകരിക്കുന്ന പ്ലാസ്റ്റിക് കുപ്പികള്‍ തോണിയില്‍ പോയി ശേഖരിക്കുന്ന പ്രവര്‍ത്തനത്തിന് ഡി വൈ എഫ് ഐ മൂലേപ്പാട് യൂണിറ്റിന് ത്യശ്ശൂര് ജില്ലാ കമ്മിറ്റിയുടെ അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് കൊണ്ട് കെ ബി ജയന് സംസാരിച്ചു.
മൂലേപ്പാട് യൂണിറ്റ് സെക്രട്ടറി ഷെറിന് ഷാജന്, പ്രസിഡന്റ് ഹര്‍ഷ കുമാരന്,കാട്ടകാമ്പാല്‍ മേഖല സെക്രട്ടറി ശ്രീരാഗ് വി ബി, സി പി ഐ (എം) കാഞ്ഞിരത്തിങ്കല്‍ ബ്രാഞ്ച് സെക്രട്ടറി എ പി രാധാകൃഷ്ണന്, മൂലേപ്പാട് ബ്രാഞ്ച് സെക്രട്ടറി വില്‍സണ്‍ സി പി, സന്തോഷ് കൊളത്തേരി,ബിജിത്ത് എന്നിവര്‍ സംസാരിച്ചു.
മൂലേപ്പാട് യൂണിറ്റിലെ അംഗങ്ങളായ അജിത്ത്, വിബീഷ്, വിജിഷ്, വിജിന്, രമേശ്, അഖില്‍ എം എ, സ്റ്റാള്‍സണ്‍, അനുമോന്, സൈജന്, ഷൈന്‍, ബില്ദാന്, അഖില്‍ എ എ അഭിഷേക്, പ്രണവ്, കിരണ്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.