കാസര്‍കോട്: മദ്യലഹരിയില്‍ ഭര്‍ത്താവ് ഭാര്യയെ തലയ്ക്കടിച്ചു കൊലപ്പെടുത്തി ബേഡകം കുറിത്തിണ്ടുക്കില് കുടുംബ വഴക്കിനെ തുടര്‍ന്നാണ് ബേഡഡുക്ക വാവടുക്കം സ്വദേശിനി സുമിത (23)യെ കൊലപ്പെടുത്തിയത്.
ഭര്‍ത്താവ് അരുണ്‍കുമാറിനെ ബേഡകം പോലീസ് അറസ്റ്റ് ചെയ്തു. പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം. മദ്യപിച്ചെത്തിയ അരുണ്‍ സുമിതയെ മര്‍ദിക്കുകയും പട്ടികകൊണ്ട് തലയ്ക്കടിക്കുകയുമായിരുന്നു. സുമിതയെ ഉടന്‍ ബേഡഡുക്ക താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ഇവര്‍ക്കും മൂന്ന് വയസ്സുള്ള ഒരാണ്‍കുട്ടിയുണ്ട്. സുമിതയ്ക്ക് മറ്റു ബന്ധങ്ങളുണ്ട് എന്ന സംശയത്തിന്റെ പേരില്‍ അരുണ്‍കുമാര്‍ വഴക്കുണ്ടാക്കുന്നത് പതിവായിരുന്നുവെന്ന് പോലീസ് പറയുന്നു. വിവാഹം കഴിഞ്ഞ് രണ്ട് വര്‍ഷമേ ആയുള്ളൂവെങ്കിലും ഇരുവരും നാലു വര്‍ഷമായി ഒരുമിച്ച് ജീവിക്കുകയായിരുന്നു. ഇരുവരും തമ്മില്‍ വിവാഹത്തിനുശേഷം കലഹം പതിവായതോടെ ബന്ധുക്കളും ഇടപെട്ടിരുന്നു. സുമിതയുടെ വിയോഗത്തോടെ മകന് ചോദ്യചിഹ്നമായി നില്‍ക്കുകയാണ്.