കോട്ടയം: ജോലിക്കിടെ മദ്യപിച്ച കെഎസ്ആര്‍ടിസി സ്റ്റേഷന് മാസ്റ്ററെ അറസ്റ്റു ചെയ്തതിനു പിന്നാലെ സസ്പെന്‍ഡ് ചെയ്തു. പാലാ ഡിപ്പോയിലെ സ്റ്റേഷന് മാസ്റ്റര്‍ ജയിംസ് ജോര്‍ജാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്.
കെഎസ്ആര്‍ടിസി വിജിലന്‍സ് വിഭാഗം നടത്തിയ മിന്നല്‍ പരിശോധനയിലാണ് ജയിംസ് പിടിയിലായത്. അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ഇയാളെ സസ്പെന്‍ഡു ചെയ്തത്. ഇയാളില്‍നിന്ന് അര ലീറ്റര്‍ ചാരായം പിടിച്ചെടുത്തു.
കെഎസ്ആര്‍ടിസി അധികൃതര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് എക്സൈസ് ഉദ്യോഗസ്ഥരെത്തി ജയിംസിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.