തിരുവല്ല: പെരിങ്ങര പിഎംവി സ്കൂൾ പടികാനേങ്ങാട്ടുപടി റോഡിലെ പെരിഞ്ചാത്രപടിയിൽ റോഡ് നവീകരിച്ചിട്ടും വൈദ്യുതിപോസ്റ്റ് മാറ്റി സ്ഥാപിക്കാത്തത് ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്നു. വാഹനയാത്രക്കാർക്ക് ഉൾപ്പടെ അപകടഭീഷണി ഉയർത്തിയാണ് ഈ പോസ്റ്റിന്റെ നിൽപ്പ്.
വാച്ചാൽ തോട്ടിലെ പാലത്തിനോട് ചേർന്നുനിൽക്കുന്ന വൈദ്യുതിപോസ്റ്റാണ് മാറ്റി സ്ഥാപിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നത്. അടിയന്തര നടപടി സ്വീകരിക്കുവാൻ ഗോത്ര സംസ്കൃതി സോഷ്യൽ സർവീസ് ഓർഗനൈസേഷൻ ആവശ്യപ്പെട്ടു.
പെരിങ്ങരയിലെ വെള്ളക്കെട്ടിനും ശാശ്വതമായ പരിഹാരം കാണുന്നതിന് ജലവിഭവവകുപ്പുമന്ത്രിക്കും, പത്തനംതിട്ട മൈനർ ഇറിഗേഷൻ എക്സിക്യുട്ടീവ് എഞ്ചിനീയർക്കും നിവേദനം നൽകിയിട്ടുമുണ്ട്. യോഗത്തിൽ മനു കേശവ്, ഏബ്രഹാം തോമസ്, മനോജ് കളരിക്കൽ, ബിജു ഗണപതിപ്പറമ്പിൽ, അനീഷ് ചന്ദ്രൻ, ജോൺ എബ്രഹാം, ബിജുകുമാർ എന്നിവർ പ്രസംഗിച്ചു.