ആലപ്പുഴ: കഴിഞ്ഞദിവസമായിരുന്നു എസ്എസ്എല്‍സി ഫലം പുറത്തുവന്നത്. ഇത്തവണത്തെ ഫലം പുറത്തുവന്നപ്പോള്‍ കണ്ണീരോര്‍മ്മയായിരിക്കുകയാണ് വള്ളിക്കുന്നത്തെ അഭിമന്യു. ആര്‍എസ്എസുകാരുടെ ക്രൂരതയില്‍ പൊലിഞ്ഞ അഭിമന്യു എഴുതിയ നാല് വിഷയങ്ങളിലും വിജയിച്ചു.
എസ്എസ്എല്‍സി പരീക്ഷ നടക്കുന്നതിടയിലാണ് ആര്‍എസ്എസുകാര്‍ അഭിമന്യുവിനെ കുത്തി കൊലപ്പെടുത്തിയത്. അഭിമന്യുവിന്റെ പരീക്ഷാഫലമാണ് സോഷ്യല്‍ലോകത്ത് കണ്ണീര് പടര്‍ത്തുന്നത്. ‘നിങ്ങള്‍ മറന്നോ അഭിമന്യുവിനെ , ഹൈര പരീക്ഷ നടക്കുന്നതിടയില് ൃ ൈകാര് കുത്തി കൊലപ്പെടുത്തിയ ആ മുഖത്തെ , എഴുതിയ എല്ലാ വിഷയവും ജയിച്ചു , ബാക്കി എഴുതാന്‍ അവനു ആയുസില്ലാത്തതിനാല്‍ 99.47% യില്‍ അവന് ഉള്‍പ്പെട്ടില്ല’ എന്ന കുറിപ്പോടെയാണ് അഭിമന്യുവിന്റെ പരീഷാഫലം സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്.
വള്ളിക്കുന്നം അമൃതാ സ്കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിയായിരുന്നു അഭിമന്യു. ഏപ്രില്‍ പതിനാലിന് രാത്രി പത്ത് മണിയോടെയാണ് പടയണിവെട്ടം ക്ഷേത്രത്തിലെ വിഷു ഉത്സവത്തിനിടെയാണ് അഭിമന്യുവിനെ ആര്‍എസ്എസ് സംഘം കുത്തിക്കൊലപ്പെടുത്തിയത്.
കേസില്‍ ആര്‍എസ്എസുകാരായ പ്രതികള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. 90 ദിവസം പൂര്‍ത്തിയാകുന്നതിന് മുമ്പ് വിചാരണ നടപടികള്‍ വേഗത്തിലാകും . ആലപ്പുഴ ജില്ലയില്‍ വള്ളികുന്നം പുത്തന്‍ചന്ത അമ്പിളി ഭവനം അമ്പിളി കുമാറിന്റെയും പരേതയായ ബീനയുടേയും മകനാണ് അഭിമന്യു (15).