കാസർകോട്: കാസർകോട് ജനറൽ ആശുപത്രിയിലെ രോഗികൾക്കും കൂട്ടുനിൽപ്പുകാർക്കും ഒരുനേരത്തെ അന്നമെത്തിച്ച് യുവാക്കളുടെ കരുതൽ. മുള്ളേരിയ ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് ആശുപത്രിയിൽ ഉച്ചഭക്ഷണം എത്തിച്ചത്.
ലയൺസ് ഡിസ്ട്രിക്ട് ഗവർണർ യോഹന്നാൻ മറ്റത്തിൽ പരിപാടി ഉദ്ഘാടനംചെയ്തു. ക്ലബ്ബ് പ്രസിഡന്റ് വിനോദ്കുമാർ മേലത്ത് അധ്യക്ഷനായിരുന്നു.
കെ വിനോദ്കുമാർ, സുകുമാരൻ, കെ രാജലക്ഷ്മി, മോഹനൻ മേലത്ത്, ശേഖരൻ നായർ, ഇ വേണുഗോപാലൻ, കൃഷ്ണൻ കോളിക്കാൽ, മോഹനൻ കരിച്ചേരി, പ്രജിത വിനോദ്, നവ്യ മോഹൻ എന്നിവർ നേതൃത്വം നൽകി.