തിരുവനന്തപുരം: മന്ത്രി കെ രാധാകൃഷ്ണനെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ പ്രതി അറസ്റ്റില്‍. തിരുവനന്തപുരം കാച്ചാണി സ്വദേശി അജിത്ത് ആണ് പിടിയിലായത്. പട്ടികജാതി വികസന ഫണ്ടിലെ ക്രമക്കേട് തടയാന്‍ ശ്രമിച്ച തനിക്ക് നേരെ ഭീഷണിയുണ്ടെന്ന് ഇന്നലെയാണ് മന്ത്രി കെ രാധാകൃഷ്ണന് വെളിപ്പെടുത്തിയത്.
പട്ടികജാതി വകുപ്പില്‍ തട്ടിപ്പു നടന്നുവെന്ന ബിജെപി സംസ്ഥാന അധ്യക്ഷന്റെ ആക്ഷേപത്തിന് പിന്നാലെ മന്ത്രി വകുപ്പില്‍ അഴിമതിക്കെതിരെ നടപടി കൈകൊണ്ടിരുന്നു. പിന്നാലെയാണ് തനിക്ക് വധഭീഷണിയുണ്ടെന്ന് മന്ത്രി വെളുപ്പെടുത്തിയത്.
ഓഫീസിലെ ലാന്റ് ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നായിരുന്നു മന്ത്രിയുടെ ഓഫീസിന്റെ വിശദീകരണം. പാര്‍ട്ടി അംഗമായ എസ്സി പ്രമോട്ടര്‍ പ്രതിയായ കേസിലാണ് ഭീഷണി.