തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷ ഫലം പ്രഖ്യാപിച്ചു. പരീക്ഷയില്‍ 99.47% വിജയമാണ് ഇത്തവണ. കഴിഞ്ഞ വര്‍ഷം 98.82 ശതമാനമായിരുന്നു വിജയം. ഈ വര്‍ഷത്തേത് റെക്കോര്‍ഡ് വിജയമാണ്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ .65% കൂടുതല്‍. വിജയശതമാനം 99% കടക്കുന്നത് ഇതാദ്യമായാണ്.
4,21,887 റഗുലര്‍ വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയതില്‍ 4,19,651 വിദ്യാര്‍ഥികള്‍ ഉന്നതപഠനത്തിന് അര്‍ഹതനേടിയതായി വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വിവിധ സര്‍ക്കാര്‍ വെബ് സൈറ്റുകള്‍ വഴി മൂന്നുമണി മുതല്‍ ഫലം ലഭ്യമാകും. 2947 പരീക്ഷാ കേന്ദ്രങ്ങളിലായി 4,22,226 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതി. എല്ലാ വിഷയത്തിലും എ പ്ലസ് നേടിയവര്‍ 1,21,318. കഴിഞ്ഞ വര്‍ഷം 41,906 എ പ്ലസ് ആയിരുന്നു. 79,412 എ പ്ലസ് ഈ വര്‍ഷം വര്‍ധിച്ചു. പ്രൈവറ്റ് വിദ്യാര്‍ഥികള്‍ (പുതിയ സ്കീം) 615 പേര് പരീക്ഷയെഴുതിയതില്‍ 537 പേര് ഉപരിപഠനത്തിനു യോഗ്യതനേടി.
പ്രൈവറ്റ് വിദ്യാര്‍ഥികളില്‍ പഴയ സ്കീമില്‍ പരീക്ഷ എഴുതിയ 346 പേരില്‍ 270പേര് ഉപരിപഠനത്തിനു യോഗ്യത നേടി. . എസ്എസ്എല്‍സി പ്രൈവറ്റ് വിഭാഗത്തില്‍ 991 പേര് പരീക്ഷ എഴുതി. കോവിഡ് കാരണം മൂല്യനിര്‍ണയ ക്യാംപുകള്‍ 57ല്‍നിന്ന് 72 ആയി ഉയര്‍ത്തിയിരുന്നു. 12,971 അധ്യാപകര്‍ ക്യാംപില്‍ പങ്കെടുത്തു. വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂജില്ല കണ്ണൂരാണ് (99.85%). വിജയശതമാനം കുറഞ്ഞ റവന്യൂ ജില്ല – വയനാട് (98.13%). വിജയശതമാനം ഏറ്റവും കൂടുതലുള്ള വിദ്യാഭ്യാസ ജില്ല – പാല (99.97%), കുറവുള്ള വിദ്യാഭ്യാസ ജില്ല – വയനാട് (98.13%). ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ക്ക് എ പ്ലസ് ലഭിച്ച വിദ്യാഭ്യാസ ജില്ല-മലപ്പുറം. 7838 പേര്‍ക്ക് എപ്ലസ് ലഭിച്ചു.
ഗള്‍ഫില്‍ ആകെ 9 സെന്ററുകളുണ്ട് അവിടെ 97.03% വിജയമാണ് ഉണ്ടായിരിക്കുന്നത്. മൂന്നു വിദ്യാലയങ്ങള്‍ സമ്പൂര്‍ണ വിജയം കരസ്ഥമാക്കി. ലക്ഷദ്വീപില്‍ 9 സെന്ററുകളുണ്ട്. ഇവിടെ 96.81% വിജയമാണ് ഉണ്ടായിരിക്കുന്നത്.
ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയത് മലപ്പുറം എടരിക്കോട് പികെഎംഎച്ച്എസ്എസ് സ്കൂളിലാണ്. 2076 വിദ്യാര്‍ഥികളാണ് ഇവിടെ ഇത്തവണ പരീക്ഷയെഴുതിയത്. ഏറ്റവും കുറവ് കുട്ടികള്‍ പരീക്ഷയെഴുതിയത് പത്തനംതിട്ടയിലെ നിരണം വെസ്റ്റിലുള്ള സെന്റ് തോമസ് എച്ച്എസ്എസിലാണ്. ഒരാള്‍ മാത്രമാണ് പരീക്ഷയെഴുതിയത്.
കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് രണ്ടുഘട്ടങ്ങളായാണ് പരീക്ഷ പൂര്‍ത്തിയാക്കിയത്. സ്കൂളുകളില്‍ നേരിട്ട് ക്ലാസുകള്‍ ഇല്ലാതെയായിട്ട് രണ്ടാമത്തെ തുടര്‍ച്ചയായ അധ്യയന വര്‍ഷമാണിത്. പ്ലസ് വണ്‍ പ്രവേശനം നടന്നാലും ക്ലാസുകള്‍ ഓണ്‍ലൈനായി മാത്രമേ നടത്താനാവൂ. ടിഎച്ച്എസ്എല്‍സി, ടിഎച്ച്എസ്എല്‍സി (ഹിയറിങ് ഇംപെയേഡ്), എസ്എസ്എല്‍സി (ഹിയറിങ് ഇംപെയേഡ്), എഎച്ച്എസ്എല്‍സി പരീക്ഷകളുടെ ഫലവും പ്രഖ്യാപിച്ചു.
എസ്എസ്എല്‍സി ഫലം അറിയാന്‍ ഈ സൈറ്റുകള്‍ സന്ദര്‍ശിക്കാം
http://keralapareekshabhavan.in, https://sslcexam.kerala.gov.in, www.results.kite.kerala.gov.in, www.prd.kerala.gov.in, www.result.kerala.gov.in, examresults.kerala.gov.in, http://results.kerala.nic.in, www.sietkerala.gov.in.
ന്മ എസ്എസ്എല്‍സി (എച്ച്ഐ): http://sslchiexam.kerala.gov.in
ന്മ ടിഎച്ച്എസ്എല്‍സി (എച്ച്ഐ): http:/thslchiexam.kerala.gov.in
ന്മ ടിഎച്ച്എസ്എല്‍സി: http://thslcexam.kerala.gov.in
ന്മ എഎച്ച്എസ്എല്‍സി: http://ahslcexam.kerala.gov.in
‘സഫലം 2021’ എന്ന മൊബൈല്‍ ആപ് വഴിയും ഫലമറിയാം.