തൃശ്ശൂര്‍: സംസ്ഥാനം ഇതുവരെ നേരിടാത്ത പ്രളയക്കെടുതിയാണ് ഇപ്പോഴുള്ളത്. ഈ കെടുതിയില്‍ നിന്ന് കരകയറാന്‍ കേരള ജനത ഒറ്റക്കെട്ടായി നിന്ന് പ്രവര്‍ത്തിക്കേണ്ടതുണ്ട്. കേരളത്തിനെ രാജ്യത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും സഹായ ഹസ്തങ്ങളുടെ പ്രവാഹമാണ്. ഈ സാഹചര്യത്തില്‍ പ്രളയ ദുരിതര്‍ക്കായി സര്‍ക്കാരിനൊപ്പം കൈകോര്‍ക്കാന്‍ നഴസ് സംഘടന യുഎന്‍എയും രംഗത്തെത്തി.
ദുരിതാശ്വാസ നിധിയിലേയ്ക്ക് 11 ലക്ഷത്തിനു പുറമെ ക്യാമ്പിലേയ്ക്ക് അരി, പഞ്ചസാര ,പല വജ്ഞനങ്ങള്, പുതപ്പ്, വസ്ത്രങ്ങള്‍ തുടങ്ങിയ അവശ്യ സാധനങ്ങളും എത്തിക്കും. അതോടൊപ്പം സര്‍ക്കാര്‍ ആവശ്യപ്പെടുന്ന മേഖലയില്‍ നഴ്സുമാരുടെ സൗജന്യ സേവനവും ഉറപ്പാക്കുമെന്ന് സംഘടന അറിയിച്ചു.
ആലപ്പുഴ, പാലക്കാട്, ഇടുക്കി, വയനാട്, മലപ്പുറം ജില്ലകളിലെ പ്രളയബാധിത പ്രദേശങ്ങളിലാണ് നഴ്സുമാരുടെ സേവനം സജ്ജമാക്കുക എന്ന് അഖിലേന്ത്യ പ്രസിഡന്റ് ജാസ്മിന് ഷാ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. കേരളത്തിന്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് യുഎന്‍എയുടെ ഓണാഘോഷ പരിപാടികള്‍ മാറ്റിവെക്കാനും അതിനായി സ്വരൂപിച്ച തുകകള്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കാനും തീരുമാനിച്ചുവെന്നും അദ്ദേഹം കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;
യുഎന്‍എ സംസ്ഥാന സെക്രട്ടേറിയേറ്റ് കമ്മിറ്റി തീരുമാനങ്ങള്‍….
കാലവര്‍ഷക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ സംഘടന തീരുമാനിച്ചു.11 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറും.സര്‍ക്കാര്‍ ആവശ്യപ്പെടുന്ന മേഖലയില്‍ നേഴ്സുമാരുടെ സേവനം നല്‍കും. നാളെ മുതല്‍ ആലപ്പുഴ, പാലക്കാട്, ഇടുക്കി, വയനാട്, മലപ്പുറം ജില്ലകളിലെ പ്രളയബാധിത പ്രദേശങ്ങളില്‍ യുഎന്‍എയുടെ നേത്യത്യത്തിലുള്ള നേഴ്സുമാര്‍ സേവന സജ്ജരാകും. അരി, പഞ്ചസാര ,പല വജ്ഞനങ്ങള്, പുതപ്പ്, വസ്ത്രങ്ങള്‍ അടക്കം ദുരിതമനുഭവിക്കുന്നവര്‍ക്ക് നാളെ മുതല്‍ കൈമാറും.
പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന യുഎന്‍എ അംഗങ്ങള്‍ക്ക് പൂര്‍ണ്ണമായ സഹായം നല്‍കും.
കേരളത്തിന്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് യുഎന്‍എയുടെ ഓണാഘോഷ പരിപാടികള്‍ മാറ്റിവെക്കാനും അതിനായി സ്വരൂപിച്ച തുകകള്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കാനും തീരുമാനിച്ചു.സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായുള്ള ആഗസ്റ്റ് മാസത്തില്‍ നിശ്ചയിച്ച മുഴുവന്‍ യൂണിറ്റ് സമ്മേളനങ്ങളും മാറ്റിവെച്ചു.
കെ വി എം സമര ഭടന്മാര്ക്ക് നിലവില്‍ നല്കിക്കൊണ്ടിരിക്കുന്ന പ്രതിദിന ബത്തക്ക് പുറമേ ഓണത്തിന് സമാശ്വാസമായി 3000 രൂപ വീതം ഓണത്തിന് മുന്‍പ് നല്‍കും.
സ്വാതി മോള്‍ക്കുള്ള വീടിന്റെ നിര്‍മ്മാണം പുരോഗമിക്കുകയാണ്. ഒക്ടോബറില്‍ പൂര്‍ത്തികരിച്ച് നവംബര്‍ 1ന് തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന വിപുലമായ ചടങ്ങില്‍ വീടിന്റെ താക്കോല്‍ സ്വാതി മോള്‍ക്ക് കൈമാറും.
അപകടം, രോഗം തുടങ്ങി വിവിധ അവസ്ഥതകളില് കഴിയുന്ന യുഎന്‍എ അംഗങ്ങള്‍ക്കുള്ള പ്രതിമാസ ജീവനാംശം നല്‍കുന്നവരുടെ എണ്ണം നിലവില്‍ 16 ആണ്.പുതിയ അപേക്ഷകള്‍ പരിഗണിച്ച് ഇത് 22 ആയി ഉയര്‍ത്തുന്നതിനും കമ്മിറ്റി അംഗീകാരം നല്കി.
കെ.എന്‍.സിയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ യുഎന്‍എ സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കുവാന്‍ തീരുമാനിച്ചു.ആഗസ്റ്റ് 30ന് നടക്കുന്ന സംസ്ഥാന ജനറല്‍ കൗണ്‍സില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കും.