തിരൂരങ്ങാടി: സഹപാഠിക്കായി കൂട്ടുകാരും സ്കൂളിലെ പൂർവ്വവിദ്യാർത്ഥികൾ അടക്കമുള്ളവരും ഒത്തുചേർന്ന് വീടൊരുക്കി. വിദ്യാർത്ഥികൾ എല്ലാവരും ചേർന്ന് എട്ടരലക്ഷം രൂപ സമാഹരിച്ചാണ് സഹപാഠിക്ക് വീട് നിർമിച്ചുനൽകിയത്.
തിരൂരങ്ങാടി ഓറിയന്റൽ ഹയർസെക്കൻഡറി സ്കൂളിലെ എൻഎസ്എസ്, സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് വിദ്യാർത്ഥികൾ, പൂർവവിദ്യാർത്ഥികൾ എന്നിവർ സഹകരിച്ചാണ് നിർധനകുടുംബത്തിന് വീട് നിർമിച്ചുനൽകിയത്.
വീടിന്റെ സമർപ്പണം സ്കൂൾ മാനേജർ എംകെ ബാവ നിർവഹിച്ചു. മുൻപ്രിൻസിപ്പൽ എൽ കുഞ്ഞഹമ്മദ് അധ്യക്ഷത വഹിച്ചു. സകരിയ്യ പൂഴിക്കൽ, അരവിന്ദൻ, ടി അബദുൽഷീദ്, യാസർ പൂവിൽ, ജാഫർ, അബ്ദുറഹിമാൻ, ടി ഹസ്സൻകോയ, ഒ ഷൗക്കത്തലി, ഹാരിസ്ബാബു തുടങ്ങിയവർ പങ്കെടുത്തു.