എറണാകുളം: പോലീസുദ്യോഗസ്ഥനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. ചോറ്റാനിക്കര പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ ചന്ദ്രദേവാണ് മരിച്ചത്. ചന്ദ്രദേവ് താമസിച്ചിരുന്ന ചോറ്റാനിക്കരയിലെ വാടക വീട്ടിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ആത്മഹത്യയാണെന്നും കാരണം വ്യക്തമല്ലെന്നും പോലീസ് പറയുന്നു. പുലര്‍ച്ചെ അമ്പലത്തില്‍ പോയി തിരികെ എത്തിയ ചന്ദ്രദേവിനെ മകനാണ് മുറിക്കുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. കുടുംബ പ്രശ്നങ്ങളാണ് ആത്മഹത്യക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.
അമ്മയുടെ മരണത്തില്‍ മനോവിഷമത്തിലായിരുന്ന ചന്ദ്രദേവിന് സാമ്പത്തിക പ്രയാസങ്ങളുമുണ്ടായിരുന്നു. ഒരു വര്‍ഷം മുമ്പാണ് ചോറ്റാനിക്കര പൊലീസ് സ്റ്റേഷനിലേക്ക് സ്ഥലം മാറ്റം ലഭിച്ചെത്തിയത്. കഴിഞ്ഞ ദിവസം കളമശ്ശേരി എ ആര് ക്യാന്പിലെ ഗ്രേഡ് എസ് ഐ അയ്യപ്പനും ആത്മഹത്യ ചെയ്തിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടായിരുന്നു കാരണം.