കാസര്‍കോട്: ശ്വാസനാളത്തില്‍ വണ്ട് കുടുങ്ങി ശ്വാസം മുട്ടി പിഞ്ചുകുഞ്ഞിന് ദാരുണ അന്ത്യം. കാസര്‍കോട് ജില്ലയിലാണ് സംഭവം. നുള്ളിപ്പാടി ചെന്നിക്കരയില്‍ സത്യേന്ദ്രന്റെയും രഞ്ജിനിയുടേയും മകന് ഒന്നരവയസ്സുകാരന് അന്‍വേദ് ആണ് മരിച്ചത്.
ശനിയാഴ്ച രാത്രി എട്ടരയോടെയാണ് കുഞ്ഞിന്റെ മരണം സംഭവിച്ചത്. ഭക്ഷണം കഴിച്ചതിന് പിന്നാലെയാണ് കുഞ്ഞിന് ശ്വസിക്കാന്‍ തടസ്സം നേരിട്ടത്. പിന്നീട് ശ്വാസം കിട്ടാതെ പിടഞ്ഞ് വൈകാതെ കുഞ്ഞ് മരിക്കുകയും ചെയ്തത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയതാണെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ പോസ്റ്റുമോര്‍ട്ടം നടത്തിയപ്പോഴാണ് ശ്വാസനാളത്തില്‍ വണ്ട് കുടുങ്ങിയതായി കണ്ടെത്തിയത്.