കല്‍പ്പറ്റ: ജോലി കഴിഞ്ഞ് വീട്ടിലെത്തിയ യുവതി കുളിക്കുന്നതിനിടെ മൊബൈല്‍ ഫോണില്‍ ദൃശ്യം പകര്‍ത്താന്‍ ശ്രമിച്ച 25കാരന് പിടിയില്‍. കണിയാരം മെറ്റിയാരകുന്നേല്‍ ശരണ്‍പ്രകാശ് ആണ് അറസ്റ്റിലായത്. സംഭവത്തില്‍ ശരണ്‍ പ്രകാശിന്റെ പേരില്‍ പോലീസ് കേസെടുത്തു.
യുവതിയുടെ പരാതിയിലാണ് കേസ്. ബുധനാഴ്ച വൈകുന്നേരം ഏഴ് മണിയോടെയായിരുന്നു സംഭവം. മാനന്തവാടിയിലെ ഒരു വ്യാപാര സ്ഥാപനത്തില്‍ ജോലിചെയ്യുന്ന യുവതി വീട്ടിലെത്തി കുളിക്കുന്നതിനിടെ കുളിമുറിയില്‍ മൊബൈല്‍ ഫോണ്‍ കണ്ടെത്തുകയായിരുന്നു.
ഭയന്ന യുവതി ബഹളം വെച്ചതോടെ ശരണ്‍പ്രകാശ് ഓടി രക്ഷപ്പെട്ടു. സംഭവത്തില്‍ പരാതിയുമായി യുവതിയും വീട്ടുകാരും പോലീസിനെ സമീപിക്കുകയായിരുന്നു. പരാതിയെ തുടര്‍ന്ന് മാനന്തവാടി പൊലീസ് നടത്തിയ അന്വേഷണത്തില്‍ രാത്രി പത്ത് മണിയോടെ പ്രതി പിടിയിലായത്. ഐടി നിയമപ്രകാരമാണ് ശരണ്‍ പ്രകാശിന്റെ പേരില്‍ കേസെടുത്തിട്ടുള്ളത്. ശാസ്ത്രീയ പരിശോധനക്കായി മൊബൈല്‍ ഫോണ്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.