കൊച്ചി: മിണ്ടാപ്രാണികളോട് കണ്ണില്ലാക്രൂരത തുടരുന്നു. പശുക്കളുടെ മേല്‍ ആസിഡ് ഒഴിച്ചു. എറണാകുളം ജില്ലയിലാണ് സംഭവം. നാലു പശുക്കള്‍ക്ക് സാരമായി പൊള്ളലേറ്റു. സാമൂഹ്യവിരുദ്ധരാണ് പശുക്കളുടെ മേല്‍ ആസിഡ് ഒഴിച്ചത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
കോതമംഗലം കവളങ്ങാട് പഞ്ചായത്തിലാണ് സംഭവം. പശുക്കളുടെ ഉടമകള്‍ പൊലീസില്‍ പരാതി നല്കി. ഇതിന് മുന്‍പും സമാനമായ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
രാവിലെ മേയ്ക്കാന്‍ വിട്ട പശുക്കള്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. വൈകീട്ട് വീട്ടിലേക്ക് തിരികെ കൊണ്ടുവരാന്‍ പോയപ്പോഴാണ് പശുക്കളുടെ മേല്‍ ആസിഡ് ഒഴിച്ചത് ശ്രദ്ധയില്‍പ്പെട്ടത്. നേരത്തെ സമാനമായ സംഭവങ്ങള്‍ ഉണ്ടായപ്പോള്‍ പ്രദേശവാസികള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നില്ല. എന്നാല്‍ ഇത്തവണ പൊലീസില്‍ പരാതി നല്കാന് തീരുമാനിക്കുകയായിരുന്നു. അക്രമികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇവരെ കണ്ടെത്താനുള്ള ശ്രമം പൊലീസ് ആരംഭിച്ചിട്ടുണ്ട്.